തിരുവോണനാളിലെ കൊലപാതക ശ്രമം; സഹോദരങ്ങൾ പിടിയിൽ
1454287
Thursday, September 19, 2024 3:18 AM IST
കാക്കനാട്: തിരുവോണ നാളിൽ യുവാവിനെ വീട്ടിൽനിന്നും വിളിച്ചിറക്കി വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിയിരുന്ന പ്രതിയടക്കം രണ്ട് പേരെ തൃക്കാക്കര പൊലിസ് അറസ്റ്റു ചെയ്തു. ആക്രമത്തിനിടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന കണ്ണങ്കേരി രജ്ഞിത്തും സഹോദരൻ കണ്ണങ്കേരി രാഗേഷു മാണ് പിടിയിലായത്.
കാക്കനാട് ചിറ്റേത്തുകര കണ്ണങ്കേരി പ്രദീപിനെ തിരുവോണ ദിവസം രാത്രി പത്തിന് വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടിയ സംഭവത്തിൽ രാഗേഷിനെയും സഹോദരൻ രഞ്ജിത്തിനെയും പ്രതി ചേർത്ത് പൊലീസ് കേസെടുത്തിരുന്നു. കഴുത്തിനും നെഞ്ചിലും വയറ്റിലും ഗുരുതരമായി വെട്ടേറ്റ പ്രദീപ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
അക്രമത്തിനിടെ വെട്ടേറ്റ രഞ്ജിത്തിത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇയാളെ ഡിസ്ചാർജ് ചെയ്ത ശേഷം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് ഒളിവിൽ പോയ രാഗേഷിനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. പ്രദീപുമായുള്ള മുൻ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.