ബന്ധുവീട്ടിലെ സ്വിമ്മിംഗ്പൂളിൽ വീണ് മൂന്നുവയസുകാരനു ദാരുണാന്ത്യം
1454153
Wednesday, September 18, 2024 10:45 PM IST
മൂവാറ്റുപുഴ: ബന്ധുവീട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം. പായിപ്ര കക്ഷായിപടി പൂവത്തും ചുവട്ടിൽ ജിയാസിന്റെ മകൻ അബ്രാം സെയ്താണ് മരിച്ചത്.
അവധിക്കാലമായതിനാൽ ചെറുവട്ടൂരുള്ള ജിയാസിന്റെ സഹോദരനും കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പി.എ.എം. ബഷീറിന്റെ വീട്ടിൽ എല്ലാവരും ഒത്തുകൂടിയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം.
വീടിനുള്ളിൽ മറ്റ് കുട്ടികൾക്കൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടെ അബ്രയെ കാണാതായപ്പോൾ നടത്തിയ അന്വേഷണത്തിലാണ് സ്വിമ്മിംഗ് പൂളിൽ വീണു കിടക്കുന്നത് കണ്ടത്.
അവശനിലയിലായ കുട്ടിയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചു. കബറടക്കം നടത്തി. മാതാവ്: ഷെഫീല. സഹോദരങ്ങൾ: ആദം സെയ്ദ്, ഹൈസ മെഹറിൻ.