വാഹനാപകടത്തിൽ പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു
1454151
Wednesday, September 18, 2024 10:45 PM IST
അങ്കമാലി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. നാദസ്വര കലാകാരനും ചിത്രകാരനും സാംസ്കാരിക പ്രവർത്തകനുമായ കിടങ്ങൂർ തുറവക്കത്ത് (ഇറ്റാക്ക) രാഘവന്റെ മകൻ ടി.ആർ. സതീശനാ(61)ണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ മഞ്ഞപ്ര-കാലടി റൂട്ടിൽ സെബിപുരം പള്ളിക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം.
എൽഎഫ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചിന് കിടങ്ങൂർ എസ്എൻഡിപി ശ്മശാനത്തിൽ. ഭാര്യ: സീമ പ്ലാച്ചേരി മോതിരക്കണ്ണി. മക്കൾ: അനു (ലാറ്റ്വിയ), അഭിരാമി (മൈക്രോ ബയോളജി വിദ്യാർഥിനി ശ്രീശങ്കരാ കോളജ് കാലടി). മരുമകൻ: അഖിൽ പതിയാരി പൂലാനി (ലാത്വിയ).