വൈദ്യുതി റെഗുലേറ്ററി കമ്മീഷന് നിവേദനം നൽകി
1454016
Wednesday, September 18, 2024 3:30 AM IST
നെടുമ്പാശേരി: കെഎസ്ഇബി ഉപഭോക്താക്കളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ സെക്രട്ടറിക്ക് കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബിജു കെ. മുണ്ടാടൻ നിവേദനം നൽകി.
മീറ്റർ റീഡിംഗ് രണ്ടുമാസം കൂടുമ്പോൾ എടുക്കുന്നത് ഒരു മാസം കൂടുമ്പോൾ എടുക്കുക, ഉപയോഗിക്കുന്ന വൈദ്യുതി യൂണിറ്റ് അടിസ്ഥാനത്തിൽ ചാർജ് ഈടാക്കുമ്പോൾ ഒരു മാസത്തിൽ 200 യൂണിറ്റും രണ്ടുമാസം കൂടുമ്പോൾ 400 യൂണിറ്റും വരെ മിനിമം ചാർജ് മാത്രം ഈടാക്കുക.
മീറ്ററിന്റെ യഥാർഥ വിലയിൽ കൂടുതൽ ഇപ്പോഴും ഉപഭോക്താക്കളിൽ നിന്ന് മാസ റെന്റ് ആയി ഈടാക്കുന്ന കെഎസ്ഇബിയുടെ നടപടി അവസാനിപ്പിക്കുക, റോഡുകളിൽ കെഎസ്ഇബിയുടെ പോസ്റ്റുകൾ റോഡിന് ഗതാഗത തടസം സൃഷ്ടിക്കുന്നത് പരമാവധി ഒഴിവാക്കി റോഡിന്റെ സൈഡിൽ മാറ്റി സ്ഥാപിക്കുക, ഇതിന്റെ ചെലവ് പൂർണമായി കെഎസ്ഇബി വഹിക്കുക,
റോഡുകളിൽ അപകടകരമായ നിൽക്കുന്നതും വളവുകളിൽ സ്ഥിതിചെയ്യുന്ന ട്രാൻസ്ഫോമറുകൾ മാറ്റി സ്ഥാപിക്കുക, വീടുകളിലെ ടെറസുകളിൽ സോളാർ പാനറുകൾ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നത് പരമാവധി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.