കാൽനടയാത്രികൻ കാറിടിച്ച് മരിച്ചു
1453652
Monday, September 16, 2024 11:26 PM IST
കോതമംഗലം: റോഡ് മുറിച്ച് കടക്കുന്നതിനിടെ കാൽനടയാത്രികൻ കാറിടിച്ച് മരിച്ചു. റിട്ട. പോസ്റ്റുമാസ്റ്റർ കോഴിപ്പിള്ളി നിരപ്പേൽ അഗസ്റ്റിൻ ജോർജ് (73) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ പള്ളിയിൽ പോയി മടങ്ങവേ കോതമംഗലം സെന്റ് ജോർജ് സ്കൂളിനു സമീപം ദേശീയപാതയിൽ റോഡ് കുറുകെ കടക്കുന്പോഴായിരുന്നു അപകടം. ഉടൻ കോതമംഗലത്തെ സ്വകാര്യ ആശുപത്രിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി വിദഗ്ധ ചികിത്സയ്ക്കായി ആലുവയിലെ സ്വകാര്യ ആശുപത്രിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം ഇന്നു മൂന്നിന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. ഭാര്യ: ടി.പി. അൽഫോൻസ (റിട്ട. അധ്യാപിക) കോതമംഗലം തയ്യിൽ കുടുംബാംഗം. മക്കൾ: പ്രശാന്ത് (സെക്ഷൻ ഓഫീസർ, കേരള കാർഷിക സർവകലാശാല തൃശൂർ), പോൾ (സോഫ്റ്റ് വെയർ എൻജിനീയർ, യുഎസ്), മായ (സോഫ്റ്റ് വെയർ എൻജിനീയർ, കാനഡ). മരുമക്കൾ: സംഗീത ജോർജ് (ക്ലാർക്ക്, ഫെഡറൽ ബാങ്ക് തൃശൂർ), ഷീന ജോസഫ് (സോഫ്റ്റ് വെയർ എൻജിനീയർ, യുഎസ്), അജിത് ജോജി (സോഫ്റ്റ് വെയർ എൻജിനീയർ, കാനഡ).