ആലുവ: ചൂണ്ടി ഭാരത മാത കോളജ് ഓഫ് കൊമേഴ്സ് ആൻഡ് ആർട്സിൽ കോഫി വിത്ത് സ്കോളർ നടന്നു. പ്രഥമ സമ്മേളനം ബ്രിസ്റ്റോൾ സർവകലാശാലയിലെ അന്തർദേശീയ പ്രാസംഗികയായ ശ്യാമിലി സുനീഷ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വിമൺ സെല്ലും ഉദ്ഘാടനം ചെയ്തു. എക്സിക്യുട്ടിവ് ഡയറക്ടർ ഫാ. ജേക്കബ് പുതുശേരി, പ്രിൻസിപ്പൽ ഡോ. സിബി മാത്യു, ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ. സിബില പയസ് ഫെർണാണ്ടസ്, വിമൺ സെൽ കോ-ഓർഡിനേറ്റർ ടി. ജെ. റോസ്ന എന്നിവർ പ്രസംഗിച്ചു.