ഐസാറ്റിന് വീണ്ടും എൻബിഎ അക്രഡിറ്റേഷൻ
1453227
Saturday, September 14, 2024 4:01 AM IST
കളമശേരി: കളമശേരി ഐസാറ്റ് എൻജിനീയറിംഗ് കോളജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ്, മെക്കാനിക്കൽ എൻജിനീയറിംഗ് ബ്രാഞ്ചുകൾക്ക് വീണ്ടും എൻബിഎ അക്രഡിറ്റേഷൻ ലഭിച്ചു. 2027 ജൂൺ 30 വരെയാണ് അംഗീകാരം.
ഇന്ത്യയിലെ പ്രഫഷണൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പുനൽകുന്നതിൽ ഉയർന്ന നിലവാരത്തിലുള്ള വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതിനായി അന്തർദേശീയമായി അംഗീകരിക്കപ്പെട്ട കേന്ദ്ര സർക്കാർ നിയുക്ത സ്ഥാപനമാണ് നാഷണൽ ബോർഡ് ഓഫ് അക്രെഡിറ്റേഷൻ (എൻബിഎ). സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക മികവും സാങ്കേതിക സൗകര്യങ്ങളും നേരിട്ട് പരിശോധിച്ചിട്ടാണ് അക്രഡിറ്റേഷൻ നൽകുന്നത്.
അംഗീകൃത പ്രോഗ്രാമുകളിലെ എൻജിനീയറിംഗ് ബിരുദധാരികൾക്ക് ഉപരിപഠനത്തിനും അന്തർദേശീയ തലത്തിലുള്ള ജോലികൾക്കും ഈ അംഗീകാരം സഹായകരമാവും.