കോതമംഗലം: സെന്റ് ജോസഫ്സ് ധർമഗിരി നഴ്സിംഗ് സ്കൂൾ, കോളജ് എന്നിവയുടെ സംയുക്ത വാർഷികം സത്രംഗി-2024 ആഘോഷിച്ചു. വാർഷിക ആഘോഷ ങ്ങളുടെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എംപി നിർവഹി ച്ചു. പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ അഭയ അധ്യക്ഷത വഹിച്ചു.
കോളജ് പ്രിൻസിപ്പൽ സിസ്റ്റർ റെനിത, നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അഡോണ, സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ സെക്രട്ടറി മാത്യു ജോസഫ്, ആൽബി സാബു, ഗ്രീഷ്മ രാജേഷ് എന്നിവർ പ്രസംഗിച്ചു. പ്രഫ. ഷാന്റി ഡേവിസ് രചിച്ച കവിതാ സമാഹാരം മഷിപ്പച്ചയുടെ പ്രകാശനവും നടന്നു.