ഓണക്കിറ്റ് വിതരണം
1452137
Tuesday, September 10, 2024 4:00 AM IST
കോതമംഗലം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിപുലമായി നടത്താനിരുന്ന ഓണാഘോഷങ്ങൾ ഒഴിവാക്കി നെല്ലിമറ്റം കോളനിപടി യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് 101 കുടുംബങ്ങൾക്ക് ഓണകിറ്റുകൾ നൽകി. കോളനിപടിയിൽ ക്ലബ് ഹാളിൽ നടന്ന പൊതുസമ്മേളനത്തിലാണ് ഓണകിറ്റുകൾ വിതരണം ചെയ്തത്.
ക്ലബ് പ്രസിഡന്റ് എം.എ. ജോൺ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ടീന ടിനു ഉദ്ഘാടനം ചെയ്തു. കിറ്റുകളുടെ വിതരണോദ്ഘാടനം ഊന്നുകൽ സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ജോയി പോൾ നിർവഹിച്ചു. സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് മുതിർന്ന അംഗം ആന്റണി കോര നിർവഹിച്ചു. കേരള സർക്കാർ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഉപദേശക സമിതി അംഗം മനോജ് ഗോപി മുഖ്യ പ്രസംഗം നടത്തി.
കോതമംഗലം: താലൂക്കിൽ സൗജന്യ ഓണക്കിറ്റ് വിതരണം ആരംഭിച്ചു. മഞ്ഞ കാർഡ് ഉടമകൾക്കും വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാരായ എൻപിഐ കാർഡ് ഉടമകൾക്കുമാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. ഓണക്കിറ്റ് വിതരണം റേഷൻകട വഴിയാണ്. ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർക്ക് ഉദ്യോഗസ്ഥർ കിറ്റുകൾ നേരിട്ട് എത്തിക്കും.
ക്ഷേമ സ്ഥാപനങ്ങളിൽ നാലു പേർക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് വിതരണം. ചെറുപയർ പരിപ്പ്, പായസ മിക്സ്, നെയ്യ്, കശുവണ്ടി, പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർ പൊടി, മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപൊടി, തേയില, ചെറുപയർ, തുവര പരിപ്പ്, പൊടിയുപ്പ് എന്നിവയും തുണി സഞ്ചിയും ഉൾപ്പെടെ 14 ഇനങ്ങൾ ഉൾപ്പെടുന്നതാണ് ഓണക്കിറ്റ്.
രാമല്ലൂർ റേഷൻ കടയിൽ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ കെ.കെ. ടോമി അധ്യക്ഷത വഹിച്ചു.
വാഴക്കുളം: കോൺഗ്രസ് മഞ്ഞള്ളൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചാരിറ്റി ഫൗണ്ടേഷന്റെ ഓണക്കിറ്റ് വിതരണവും പൊതുസമ്മേളനവും 12ന് വൈകുന്നേരം 4.30ന് മടക്കത്താനത്ത് നടത്തും. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ചെയർമാൻ ടോമി തന്നിട്ടാമാക്കൽ അധ്യക്ഷത വഹിക്കും.
ഡീൻ കുര്യാക്കോസ് എംപി ഓണക്കിറ്റ് വിതരണോദ്ഘാടനം നിർവഹിക്കും.
കെപിസിസി രാഷ്ട്രീയ കാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കൻ മുഖ്യ പ്രഭാഷണം നടത്തും. കെപിസിസി ജനറൽ സെക്രട്ടറി എസ്.അശോകൻ, മാത്യു കുഴൽനാടൻ എംഎൽഎ, എ.മുഹമ്മദ് ബഷീർ, ഉല്ലാസ് തോമസ്, കെ.എം. സലിം, സുഭാഷ് കടക്കോട്, ജോസ് പെരുമ്പിള്ളിക്കുന്നേൽ, ആൻസി ജോസ് എന്നിവർ വിവിധ ഫണ്ടുകളുടെയും അർബുദ, വൃക്കരോഗ ചികിത്സ സഹായത്തിന്റെയും വിതരണം നിർവഹിക്കും.