വല്ലാര്‍പാടം ബൈബിള്‍ കണ്വന്ഷന് തുടക്കമായി
1452123
Tuesday, September 10, 2024 3:47 AM IST
കൊച്ചി: വല്ലാര്‍പാടത്തമ്മയുടെ ഛായാചിത്ര പ്രതിഷ്ഠയുടെ 500 ാം വര്‍ഷം മഹാജൂബിലി തിരുനാളിനോടനുബന്ധിച്ചുള്ള 14-ാമത് വല്ലാര്‍പാടം ബൈബിള്‍ കണ്വന്ഷന് തുടക്കമായി. ബിഷപ് ഡോ.ജോസഫ് കരിയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍, വല്ലാര്‍പാടം ബസിലിക്ക റെക്ടര്‍ ഫാ.ജെറോം ചമ്മിണിക്കോടത്ത്, സഹവികാരി ഫാ.സാവിയോ, പ്രൊക്ലമേഷന്‍ കമ്മീഷന് ഡയറക്ടര്‍ ഫാ.ആന്റണി ഷൈന്‍ കാട്ടുപറമ്പില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
13 വരെ എല്ലാ ദിവസവും വൈകിട്ട് 4.30 മുതല്‍ രാത്രി ഒമ്പതു വരെയാണ് ധ്യാന ശുശ്രൂഷകള്‍. ഷംഷാബാദ് നിയുക്ത ബിഷപ് ഡോ. പ്രിന്‍സ് ആന്റണി പാണേങ്ങാടനാണ് ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്.