പോത്താനിക്കാട്: ഹോളി ഏയ്ഞ്ചല്‍സ് പബ്ലിക് സ്കൂളില്‍ അരംഭിച്ച സെന്‍ട്രല്‍ കേരള സഹോദയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം സന്തോഷ് ട്രോഫി അസി. കോച്ച് ഹാരി ബെന്നി നിര്‍വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ജോമോള്‍ റോജന്‍ അധ്യക്ഷത വഹിച്ചു.
സ്കൂള്‍ മാനേജര്‍ ഫാ. സാം സി. മാത്യു, സ്പോര്‍ട്ട്സ് കോ-ഓര്‍ഡിനേറ്റര്‍ സി.സി. സുബാഷ്, ജെബി ലൈജു എന്നിവര്‍ പ്രസംഗിച്ചു. 44 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് നാളെ വൈകിട്ട് 6ന് സമാപിക്കും.