അധ്യാപക ദിനം: അധ്യാപകർ സമൂഹത്തിന് മാതൃകയാകണം: മനോജ് മൂത്തേടൻ
1451022
Friday, September 6, 2024 4:09 AM IST
മൂവാറ്റുപുഴ: സമൂഹത്തിന് മാതൃകയാകാൻ അധ്യാപകർക്ക് കഴിയണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ. എറണാകുളം റവന്യു ജില്ലാതല അധ്യാപക ദിനാഘോഷം മൂവാറ്റുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാലോചിതമായ മാറ്റം അധ്യാപന മേഖലയിലും അധ്യാപകർക്കിടയിലും ആവശ്യമാണെന്നും ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാൻ വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് അധ്യാപകർ ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നഗരസഭാ അധ്യക്ഷൻ പി.പി. എൽദോസ് അധ്യക്ഷത വഹിച്ചു. കുസാറ്റ് രജിസ്ട്രർ ഡോ. ശിവാനന്ദൻ ആചാരി മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ ജോസ് കുര്യാക്കോസ്, നഗരസഭാംഗം ജിനു മടേക്കൽ, എസ്എൻഡിപി എച്ച്എസ്എസ് മാനേജർ വി.കെ. നാരായണൻ, ജി.എസ്. ദീപ,
എഇഒമാരായ ജിജി വിജയൻ, ബോബി ജോർജ്, എം.പി. സജീവ്, ബോബി ജോർജ്, അധ്യാപക സംഘടനാ പ്രതിനിധികൾ, എസ്എൻ കോളജ്പ്രിൻസിപ്പൽ ഡോ. പി.ജെ. ജേക്കബ്, ജില്ലാ വിദ്യാഭാസ ഡയറക്ടർ ഹണി ജി. അലക്സാണ്ടർ, പ്രോഗ്രാം കമ്മിറ്റി കണ്‍വീനർ പി.എ. കബീർ തുടങ്ങിയവർ പ്രസംഗിച്ചു.