രാജഗിരി സ്കൂളിൽ പൂക്കളുടെ വിളവെടുപ്പ്
1451010
Friday, September 6, 2024 3:56 AM IST
കളമശേരി: രാജഗിരി ഹയർസെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബായ ഹരിതഗിരിയുടെ ആഭിമുഖ്യത്തിൽ പൂക്കളുടെ വിളവെടുപ്പ് നടത്തി. സ്കൂൾ പ്രിൻസിപ്പലും അധ്യാപകരും വിളവെടുപ്പിനു നേതൃത്വം നൽകി. സ്കൂൾ പ്രിൻസിപ്പൽ ഫാ. ടോമി കൊച്ചെലഞ്ഞിക്കലിന്റെ നേതൃത്വത്തിൽ പിടിഎയുടെയും കുട്ടികളുടെയും അധ്യാപകരുടെയും കൂട്ടായ സഹകരണത്തോടെ നെൽക്കൃഷി ഉൾപ്പെടെ പലതരത്തിലുള്ള പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്.
ഓണത്തിനു മുന്നോടിയായി ഇപ്രാവശ്യം പൂചെടികളും നട്ടു. പൂക്കളുടെ വിളവെടുപ്പ് ആഘോഷപൂർവം നടന്നു. ചാരിറ്റി അടിസ്ഥാനമാക്കി നടക്കുന്ന ഇത്തരം പ്രവർത്തനങ്ങളിൽ കുട്ടികളുടെയും അധ്യാപകരുടെയും അനധ്യാപകരുടെയും രക്ഷകർത്താക്കളുടെയും നിർലോഭമായ സഹകരണവും പ്രയത്നവും ഉണ്ട്. വിളവെടുപ്പ് മഹോത്സവത്തിൽ സ്കൂൾ പ്രിൻസിപ്പൽ, പിടിഎ ഭാരവാഹികൾ, കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു.