യുവതിയെ പീഡിപ്പിച്ച പോലീസുകാരനെതിരെ കേസ്
1445073
Thursday, August 15, 2024 8:16 AM IST
പനങ്ങാട്: ഹോട്ടൽ മുറിയിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ പൊലീസുദ്യോഗസ്ഥനെതിരേ കേസെടുത്തു. ആലപ്പുഴ അരൂർ സ്വദേശിയായ ബഷീർ എന്ന പൊലീസുകാരനെതിരെയാണ് പനങ്ങാട് പൊലീസ് കേസെടുത്തത്. ഇപ്പോൾ എറണാകുളം ജില്ല ഹെഡ് ക്വാർട്ടേഴ്സ് ക്യാമ്പിലെ ഉദ്യോഗസ്ഥനായ ബഷീറിനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായും പറയുന്നു. ആലപ്പുഴ, അരൂർ, പനങ്ങാട് സ്റ്റേഷനുകളിൽ ഇയാൾ ജോലി ചെയ്തിട്ടുണ്ട്.
2023 ഏപ്രിലിൽ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയുടെ അടുത്തുള്ള ഹോട്ടൽ മുറിയിലേയ്ക്ക് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നും ചിത്രങ്ങൾ പ്രചരിപ്പിക്കുകയും കുടുംബജീവിതം തകർക്കുമെന്നു പറഞ്ഞ് 2023 നവംബർ 29 വരെ പീഡനം തുടർന്നതായും പരാതിയിൽ പറയുന്നു.
പനങ്ങാട് പൊലീസ് സ്റ്റേഷൻ എഎസ്ഐയ്ക്ക് പരാതിക്കാരി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ എസ്ഐ ഹരിശങ്കറിന്റെ നേതൃത്വത്തിലാണ് കേസെടുത്തിട്ടുള്ളത്.