കാലടി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാലടി ശൃംഗേരി മഠത്തിൽ ജനറേറ്റർ സ്ഥാപിച്ചു. എസ്ബിഐ റീജണൽ മാനേജർ പി. നാഗരാജന് സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. ശൃംഗേരി മഠം അസി. മാനേജര്‍ സൂര്യനാരായണ ഭട്ട്, എസ്ബിഐ കാലടി ശാഖ മാനേജര്‍ എസ്. സാമന്ത എന്നിവര്‍ പ്രസംഗിച്ചു.