ലോറി സ്കൂട്ടറിലിടിച്ച് ആശുപത്രി ജീവനക്കാരി മരിച്ചു
1444620
Tuesday, August 13, 2024 10:23 PM IST
മരട്: പാചക വാതക സിലിണ്ടർ കയറ്റി വന്ന ലോറിയഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ ആശുപത്രി ജീവനക്കാരി മരിച്ചു. പനങ്ങാട് ചേപ്പനം കോലോത്തും വീട്ടിൽ ജൂഡിന്റെ ഭാര്യ മേരി ഷൈനി (52) ആണ് മരിച്ചത്. ഫോർട്ട് കൊച്ചി താലൂക്കാശുപത്രിയിലെ പാർട്ട് ടൈം സ്വീപ്പറായി ജോലി ചെയ്യുകയാണ്. മുന്പ് മരട് നഗരസഭയിലെ 23-ാം ഡിവിഷനിൽ ആശാ വർക്കറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തേവരയ്ക്ക് സമീപം ശാന്തിനഗർ ജംഗ്ഷനിൽ ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. ജോലികഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന മേരി ഷൈനിയുടെ സ്കൂട്ടറിൽ അതേ ദിശയിലൂടെ പിന്നിലൂടെ വന്ന ലോറി ഇടിക്കുകയായിരുന്നു.
ലോറി ശരീരത്തിലൂടെ കയറി ഇറങ്ങി തത്ക്ഷണം മരിച്ചു. മൃതദേഹം നെട്ടൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. മക്കൾ: സിബിൻ, അഭിഷേക്.