തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന്
1444491
Tuesday, August 13, 2024 3:51 AM IST
മൂവാറ്റുപുഴ: നിയോജക മണ്ഡലത്തിൽ കാലവർഷക്കെടുതിയിൽ തകർന്ന റോഡുകൾക്ക് ഉടൻ തുക അനുവദിച്ച് നവീകരിക്കണമെന്ന് മുൻ എംഎൽഎ എൽദോ ഏബ്രഹാം. ആയിരക്കണത്തിന് വാഹനങ്ങൾ കടന്നുപോകുന്ന മൂവാറ്റുപുഴ-പെരുന്പാവൂർ എംസി റോഡ്, മൂവാറ്റുപുഴ -തൊടുപുഴ റോഡുകൾ തകർന്നു.
വാഴക്കുളം-കല്ലൂർക്കാട്, കിഴക്കേക്കര - ആശ്രമം റോഡ്, മൂവാറ്റുപുഴ -പിറവം റോഡ്, അന്പലംപടി-വീട്ടുർ റോഡ്, കീച്ചേരിപ്പടി-ആട്ടായം റോഡ്, പുതുപ്പാടി-മുളവൂർ റോഡ്, കുളപ്പുറം-പോത്താനിക്കാട്, റാക്കാട്-അന്പലംപടി, കടാതി-കാരക്കുന്നം, ആയവന-കലൂർ, കാലാന്പൂർ-കോട്ടക്കവല, കല്ലൂർക്കാട്-കലൂർ, പാലക്കുഴ-തൊടുപുഴ,
കോഴിപ്പിള്ളി-മാറിക, കാരമല-അരയാനിച്ചുവട്, കുളംകണ്ടം-മംഗലത്തുതാഴം, പണ്ടപ്പിള്ളി-മാറിക, ആഞ്ഞിലിച്ചുവട്-അന്പലംപടി, തെക്കുംമല-പുളിക്കായത്ത് കടവ്, വാഴക്കുളം-കാർമൽ സ്കൂൾ റോഡ്, വാഴക്കുളം-ആരക്കുഴ-മൂഴി റോഡ്, മണ്ണത്തൂർ കവല- നാവോളിമറ്റം എന്നീ റോഡുകൾ പൂർണമായും തകർന്നിരിക്കുകയാണ്.
നിയോജക മണ്ഡലത്തിൽ 148 കിലോ മീറ്റർ റോഡ് യാത്ര ചെയ്യാനാകാത്തവിധം തകർന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 191 കിലോ മീറ്റർ റോഡ് ബിഎംബിസി നിലവാരത്തിൽ നിർമിക്കാൻ പണം അനുവദിച്ചിരുന്നെന്ന് എൽദോ ഏബ്രഹാം പറഞ്ഞു. കഴിഞ്ഞ മൂന്നര വർഷത്തിനിടെ മണ്ഡലത്തിൽ ആകെ റോഡ് നിർമാണത്തിന് ഭരണാനുമതി ലഭിച്ചത് 16 കിലോമീറ്റർ റോഡിന് മാത്രമാണെന്നും എൽദോ കുറ്റപ്പെടുത്തി.