വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
1443307
Friday, August 9, 2024 4:07 AM IST
പിറവം: വിദ്യാരംഗം കലാസാഹിത്യവേദി പിറവം ഉപജില്ലാ ഉദ്ഘാടനം രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി.വി. സ്റ്റീഫൻ നിർവഹിച്ചു. രാമമംഗലം ഗവൺമെന്റ് എൽപി സ്കൂളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് മേരി എൽദോ അധ്യക്ഷത വഹിച്ചു. ടിവി താരം വി. മായ മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്തംഗങ്ങളായ ജിജോ ഏലിയാസ്, അലീസ് ജോർജ്, ഷൈജ ജോർജ്, അശ്വതി മണികണ്ഠൻ, മേഘ സന്തോഷ്, അഞ്ജന ജിജോ, ബിജി രാജു, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.പി. സജീവ്, എച്ച്എം ഫോറം സെക്രട്ടറി ബെന്നി പോൾ, പ്രധാനാധ്യാപകൻ ഷൈൻ ജോസഫ്, പിടിഎ പ്രസിഡന്റ് ദിലീപ് കെ. തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു.
ഉപജില്ലാ കോ ഓർഡിനേറ്റർ അഭിലാഷ് അയ്യപ്പൻ സ്വാഗതവും ജോയിന്റ് കോ-ഓർഡിനേറ്റർ എം.കെ. കവിത നന്ദിയും പറഞ്ഞു. തുടർന്നു നടന്ന പാവനാടക ശിൽപ്പശാലയ്ക്ക് കെ.എ. കൃഷ്ണകുമാർ നേതൃത്വം നൽകി.