വയനാട്: ആംബുലൻസ് ഡ്രൈവർമാർക്ക് സ്വീകരണം
1443306
Friday, August 9, 2024 4:07 AM IST
കൂത്താട്ടുകുളം: വയനാട് ദുരിതബാധിത പ്രദേശത്ത് സന്നദ്ധ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി കൂത്താട്ടുകുളത്തുനിന്നും ആംബുലൻസുമായി പോയ ഡ്രൈവർമാർക്ക് സ്വീകരണം നൽകി. എട്ട് ദിവസങ്ങൾക്ക് ശേഷം കൂത്താട്ടുകുളത്ത് തിരിച്ചെത്തിയ ശാലോം ആംബുലൻസിലെ ജിഷ്ണു ചന്ദ്രൻ, ക്രിസ്റ്റി കുര്യാക്കോസ്, സാന്ത്വനം ആംബുലൻസിലെ വി.പി. വിനീഷ് എന്നിവർക്കാണ് സ്വീകരണം നൽകിയത്.
കൂത്താട്ടുകുളം ആംബുലൻസ് ഡ്രൈവേഴ്സിന്റെ നേതൃത്വത്തിൽ ടാക്സി സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ കെ.കെ. രാജു, ബിജോ ജോസഫ്, അനന്തു സുരേഷ്, അലൻ റോയി, പി.എം. ജെയിംസ്, ജെയിംസ് മാത്യു എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
നഗരസഭയുടെ നേതൃത്വത്തിലും സ്വീകരണം നൽകി. നഗരസഭ കൗണ്‍സിൽ ഹാളിൽ നഗരസഭാധ്യക്ഷ വിജയ ശിവൻ, നഗരസഭ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോണ്‍ എന്നിവർ പൊന്നാട അണിയിച്ച് സ്വീകരിച്ചു.