ലോക മുലയൂട്ടൽ വാരാചരണം : അങ്കമാലി എല്‍എഫില്‍ സമാപിച്ചു
1443284
Friday, August 9, 2024 3:45 AM IST
അങ്കമാലി: ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ സംഘടിപ്പിച്ച ലോക മുലയൂട്ടല്‍ വാരാഘോഷം സമാപിച്ചു. ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്, കാലടി ഹെല്‍ത്ത് ബ്ലോക്ക്, ലിറ്റില്‍ ഫ്ളവര്‍ കോളജ് ഓഫ് നഴ്സിംഗ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചന് ഉദ്ഘാടനം ചെയ്തു.
എല്‍എഫ് ആശുപത്രി ഡയറക്ടര്‍ ഫാ. തോമസ് വൈക്കത്ത്പറമ്പില്‍ അധ്യക്ഷത വഹിച്ചു. മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ചും അമ്മമാരുടെ മാനസികാരോഗ്യത്തെകുറിച്ചും നിയോനറ്റോളജിസ്റ്റ് ഡോ. സോളി മാനുവല്‍, സൈക്യാട്രിസ്റ്റ് ഡോ. ഗാര്‍ഗി പുഷ്പലാല്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
നഗരസഭ ഉപാധ്യക്ഷ സിനി മനോജ്, എറണാകുളം ആര്‍സിഎച്ച് ഓഫീസര്‍ ഡോ. രശ്മി ബിനു, ഐഎപി സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ഷിമ്മി പൗലോസ്, കാലടി ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. നസീമ നജീബ്, ഡോ. സുനില്‍ പി. ഇളന്തട്ട്, ഡോ. കെ.എന്‍. സ്മിത, ഡോ. ടോണി നെല്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. നഴ്സിംഗ് കോളജ് വിദ്യാര്‍ഥികളുടെ ഫ്ളാഷ് മോബ്, സ്കിറ്റ് തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.