വിദ്യാഭ്യാസ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു
1443017
Thursday, August 8, 2024 4:18 AM IST
നെടുമ്പാശേരി: പുതുവാശേരി ദർശന ജനകീയ വായനശാലയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണവും പി.എം. അബ്ദുള്ള അനുസ്മരണവും നടത്തി. ചടങ്ങ് അൻവർ സാദത്ത് എം എൽ എ ഉദ്ഘാടനം ചെയ്തു.
വായനശാല പ്രസിഡന്റ് ഹൈദ്രോസ് തോപ്പിൽ അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ, പി.എം. അബ്ദുള്ള അനുസ്മരണ പ്രഭാഷണം നടത്തി.
വായനശാല സെക്രട്ടറി ടി.കെ. രമേഷ്, ചെങ്ങമനാട് സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ. അസീസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അമ്പിളി ഗോപി, വാർഡ് മെമ്പർ ഇ.ഡി. ഉണ്ണികൃഷ്ണൻ, വായനശാല രക്ഷാധികാരി പ്രഫ. ഡോ. തോമസ് മാത്യു, പി. ബാബു എന്നിവർ സംസാരിച്ചു.