ലക്ഷദ്വീപിലേക്കുള്ള യാത്രാക്കപ്പല്‍ ടിക്കറ്റുകള്‍ ഓണ്‍ലൈൻ ആക്കിയതിനെതിരെ ഹര്‍ജി
1442468
Tuesday, August 6, 2024 7:14 AM IST
കൊച്ചി: ലക്ഷദ്വീപിലേക്കുള്ള യാത്രാക്കപ്പലുകളുടെയും വെസലുകളുടെയും ടിക്കറ്റുകള്‍ പൂര്‍ണമായും ഓൺലൈനാക്കിയതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി.
അമിനി സ്വദേശി മുഹമ്മദ് അബ്ദുറഹിമാന് നല്കിയ ഹര്‍ജിയില്‍ വിഷയം ഗൗരവുള്ളതാണെന്ന് ജസ്റ്റീസ് വി.ജി.അരുണ്‍ വ്യക്തമാക്കി. മൂന്നാഴ്ചയ്ക്കുള്ളില്‍ ഹര്‍ജിക്കാരന്റെ ഭാഗം കേട്ട് തീരുമാനമെടുക്കണമെന്ന് ലക്ഷദ്വീപ് പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറിക്ക് കോടതി നിര്‍ദേശം നല്കി.
ലക്ഷദ്വീപിലേക്കുള്ള യാത്രാ കപ്പലുകളില്‍ 100 ശതമാനം ടിക്കറ്റ് ബുക്കിംഗും ഓണ്‍ലൈന്‍ വഴിയാണ്. ഇതുമൂലം പലര്‍ക്കും ടിക്കറ്റ് കിട്ടാത്ത സാഹചര്യമുണ്ട്. ഇന്റര്‍നെറ്റ് സൗകര്യം കാര്യക്ഷമമല്ലാത്ത ദ്വീപിലെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഹര്ജിക്കാരന് കോടതിയെ അറിയിച്ചിരുന്നു.