കുളത്തിൽ വീണ പശുവിനെ രക്ഷപ്പെടുത്തി
1442156
Monday, August 5, 2024 4:07 AM IST
പിറവം: പുരയിടത്തിന് സമീപമുള്ള കുളത്തിൽ വീണ പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഇലഞ്ഞിക്കടുത്ത് ആലപുരം നരിക്കുന്നേൽ എൽസമ്മയുടെ പശുവാണ് ഇന്നലെ ഉച്ചയോടെ വീടിരിക്കുന്ന പുരയിടത്തിന് സമീപമുള്ള കുളത്തിൽ വീണത്.