"ലൈഫ് ലൈൻ ഫോർ പെരിയാർ' പദ്ധതിക്ക് തുടക്കം
1442139
Monday, August 5, 2024 3:41 AM IST
വരാപ്പുഴ : പെരിയാറിന്റെ തീരത്തുള്ള വ്യവസായശാലകളിൽ നിന്ന് രാസമാലിന്യം പിന്തള്ളിയതുമായി ബന്ധപ്പെട്ട് നടന്ന മത്സ്യക്കുരുതി മൂലം ദുരിതമനുഭവിക്കുന്ന മത്സ്യക്കർഷകർക്ക് സഹായമായി കെസിവൈഎം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തിയ ലൈഫ് ലൈൻ ഫോർ പെരിയാർ കാമ്പയിൻ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ കെസിവൈഎം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക്കിന് മത്സ്യക്കുഞ്ഞുങ്ങളെ കൈമാറി ഉദ്ഘാടനം ചെയ്തു.
കടമക്കുടി, വരാപ്പുഴ, ചേരാനല്ലൂർ, മുളവുകാട് പഞ്ചായത്തുകളിലെയും മരട് മുനിസിപ്പാലിറ്റിയിലെയും മത്സ്യകർഷകർക്കാണ് 5,00 കരിമീൻ മത്സ്യക്കുഞ്ഞുങ്ങളെ വീതം നൽകുന്നത്.
കെസിവൈഎം വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ. റാഫേൽ ഷിനോജ് ആറാഞ്ചേരി ആമുഖ പ്രഭാഷണം നടത്തി. കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, മോൺ. മാത്യു ഇലഞ്ഞിമറ്റം, കെഎൽസി എ സംസ്ഥാന സമിതി പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, കെഎൽസിഎ വരാപ്പുഴ അതിരൂപത പ്രസിഡന്റ് സി.ജെ. പോൾ, കെസിവൈഎം ലാറ്റിൻ സംസ്ഥാന സമിതി വൈസ് പ്രസിഡന്റ് മീഷ്മ ജോസ്,പരിസ്ഥിതി കമ്മീഷൻ വരാപ്പുഴ അതിരൂപത സെക്രട്ടറി അഡ്വ. സറീന ജോർജ്,
വരാപ്പുഴ അതിരൂപത യൂത്ത് കമ്മീഷൻ ഡയറക്ടർ ഫാ. ജിജു ക്ലീറ്റസ് തിയാടി, കെസിവൈഎം അതിരൂപത ജനറൽ സെക്രട്ടറി കെ.ജെ. റോസ് മേരി, വൈസ് പ്രസിഡന്റ് വിനോജ് വർഗീസ്, ട്രഷറർ പി.ജെ. ജോയ്സൺ, എക്സിക്യൂട്ടീവ് അംഗങ്ങളായ ദിൽമ മാത്യു, എസ്. അരുൺ വിജയ് , എസ്.വി. ലെറ്റി, അക്ഷയ് അലക്സ്, ഫെർഡിൻ ഫ്രാൻസിസ്, അരുൺ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.