മൂവാറ്റുപുഴ: വയനാട് ദുരന്തത്തിനിരയായവരെ സഹായിക്കുന്നതിന് വനിതാ ലീഗ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും സംഭരിച്ച് നൽകി.
വനിത ലീഗ് ജില്ലാ പ്രസിഡന്റ് നസീമ മൂസ, നിയോജക മണ്ഡലം പ്രസിഡന്റ് ഷൈല അബ്ദുള്ള, ജനറൽ സെക്രട്ടറി സുലൈഖ മക്കാർ, വൈസ് പ്രസിഡന്റ് നൂർ ജഹാൻ നാസർ, ട്രഷറർ ബിസ്മി സലാം എന്നിവർ നേതൃത്വം നൽകി.