അങ്കമാലി: സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച ആദ്യ സംസ്ഥാനമായി കേരളം മാറുന്നതിന്റെ ഭാഗമായി നടത്തുന്ന ഡിജി കേരളം പദ്ധതിയുടെ സര്‍വേ അങ്കമാലി നഗരസഭയില്‍ ആരംഭിച്ചു. ഡീപോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആൻഡ് ടെക്നോളജിയിലെ(ഡിസ്റ്റ്) എന്‍എസ്എസ് വോളണ്ടിയര്‍മാരാണ് സര്‍വേ നടത്തുന്നത്.
ഡിസ്റ്റ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. മാത്യു മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ സാക്ഷരതാ മിഷന് കോഡിനേറ്റര്‍ വി.വൈ.ഏലിയാസ്, ശാരി കുട്ടപ്പന്, ഡിജി കേരളം കോഡിനേറ്റര്‍ ആര്. വരുണ്‍രാജ്, ടെക്നിക്കല്‍ അസിസ്റ്റന്റ് അഞ്ജന തങ്കച്ചന്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സജിത്ത് പാറയില്‍ എന്നിവര്‍ പ്രസംഗിച്ചു.