കാപ്പ ചുമത്തി നാട് കടത്തി
1441554
Saturday, August 3, 2024 3:53 AM IST
ആലുവ: വധശ്രമക്കേസിലെ കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. ആലുവ പൈപ്പ് ലൈൻ റോഡിൽ മേക്കാട് വീട്ടിൽ രഞ്ജിത്ത് (36)നെയാണ് ആറ് മാസത്തേക്ക് നാട് കടത്തിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്.
ആലുവ പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതക ശ്രമം, കഠിന ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, അതിക്രമിച്ച് കടക്കൽ, അന്യായ തടസം ചെയ്യൽ, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.
കഴിഞ്ഞ മെയ് മാസത്തിൽ മഹിള കോൺഗ്രസ് നേതാവിന്റെ വീട് കയറി അതിക്രമം നടത്തിയതിന് ആലുവ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.