പ്രതീക്ഷയ്ക്കനുസരിച്ച് മത്സ്യമില്ല; കിട്ടിയത് കുറച്ച് കിളിയും കണവയും
1441548
Saturday, August 3, 2024 3:37 AM IST
വൈപ്പിൻ: ട്രോളിംഗ് നിരോധനത്തിനു ശേഷം കടലിൽ പോയ ബോട്ടുകൾ ആദ്യദിനം തിരിച്ചെത്തിയത് കുറഞ്ഞ തോതിൽ കണവയും കിളിയുമായി. മുനമ്പത്തു നിന്ന് പോയ ഏതാനും ബോട്ടുകളാണ് കിളിയും കണവയുമായി എത്തിയത്.
ആദ്യ ദിനമായതിനാൽ ചെറിയ കിളിമീനായിട്ടും കിലോയ്ക്ക് 110 രൂപ തോതിലാണ് ഇന്നലെ രാവിലെ കച്ചവടം നടന്നത്. കണവയ്ക്കാകട്ടെ കിലോയ്ക്ക് 400 രൂപയോളം ലഭിച്ചു. ആദ്യ ദിനത്തിൽ പ്രതീക്ഷിച്ച കോളു ലഭിക്കാതിരുന്നതിനാൽ മത്സ്യമേഖല നിരാശയിലാണ്.
എങ്കിലും വരും ദിവസങ്ങളിൽ ബോട്ടുകൾ കൂടുതൽ മത്സ്യവുമായി തീരത്തെത്തുമെന്നതാണ് തരകന്മാരുടെയും കച്ചവടക്കാരുടെയും പ്രതീക്ഷ.