നേപ്പാൾ സ്വദേശിയായ മൊബൈൽ മോഷ്ടാവ് പിടിയിൽ
1438453
Tuesday, July 23, 2024 7:12 AM IST
ആലുവ: കെഎസ്ആർടിസി ബസ്സ്റ്റാൻഡിൽ യാത്രക്കാരുടെ മൊബൈൽ ഫോണുകൾ സ്ഥിരമായി മോഷ്ടിക്കുന്ന നേപ്പാൾ സ്വദേശി പിടിയിൽ. നേപ്പാൾ ജാപ്പ അന്ധേരി സ്കൂൾ സ്വദേശി ബാദൽ ലിമ്പു (35) വിനെയാണ് ആലുവ ടൗൺ പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം ബിരുദ വിദ്യാർഥിനിയുടെ മൊബൈൽ ഫോൺ ബാഗിൽനിന്ന് മോഷ്ടിച്ചതിനെത്തുടർന്നാണ് ബസ്സ്റ്റാൻഡിൽ പോലീസ് പട്രോളിംഗ് ശക്തമാക്കിയത്. തമിഴ്നാട് സ്വദേശിയുടെ ഫോൺ മോഷ്ടിക്കുന്നതിനിടയിലാണ് പ്രതി പിടിയിലാകുന്നത്. ബ്ലേഡ് മുറിച്ച് കടലാസിൽ പൊതിഞ്ഞ് വിരലുകൾക്കിടയിൽ ഒളിപ്പിച്ച് നടക്കുന്ന ഇയാൾ ബസുകളിൽ തിക്കും തിരക്കും സൃഷ്ടിച്ചാണ് മോഷണം നടത്തിയിരുന്നത്.
പ്രതിയുടെ പക്കൽനിന്ന് നാല് ഫോണുകൾ കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.