ഭാര്യ മരിച്ച വിഷമത്തിൽ ഭർത്താവ് ആശുപത്രിയിൽ മരിച്ച നിലയിൽ
1438040
Monday, July 22, 2024 1:48 AM IST
ആലങ്ങാട്: ഭാര്യ മരിച്ച വിഷമത്തിൽ ഭർത്താവ് സ്വകാര്യ ആശുപത്രിയിൽ തൂങ്ങി മരിച്ചു. ആലങ്ങാട് കൊങ്ങോർപ്പിള്ളി ശാസ്താംപടിക്കൽ വീട്ടിൽ മരിയ റോസാണ് (21) ശനിയാഴ്ച വൈകിട്ട് വീടിനുള്ളിൽ തൂങ്ങിയത്. ഉടനെ ഭർത്താവ് യുവതിയെ മഞ്ഞുമ്മലിൽ ഉള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി പത്തരയോടെ മരിച്ചു.
ഭാര്യ മരിച്ചതായി അറിഞ്ഞതോടെ ആശുപത്രിയിലെ എക്സ്റേ റൂമിൽ കയറി ഭർത്താവായ ഇമ്മാനുവൽ (29) തൂങ്ങി മരിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് യുവാവിനെ മരിച്ച നിലയിൽ ജീവനക്കാർ കണ്ടെത്തിയത്. ഇരുവരും മൂന്നു വർഷം മുന്നേ സ്നേഹിച്ചു വിവാഹം കഴിച്ചവർ ആണ്. ഒന്നര വയസും 28 ദിവസം പ്രായമായതുമായ രണ്ടു കുട്ടികൾ ഇവർക്കുണ്ട്.
കൊങ്ങോർപ്പിള്ളി പഴന്പിള്ളി ചുള്ളിക്കാട്ട് വീട്ടിൽ ബെന്നിയുടെ മകളാണു മരിയ.
മുളവുകാട് സ്വദേശിയായ ഇമ്മാനുവൽ ഇന്റീരിയർ ഡെക്കറേഷൻ ജോലിയാണു ചെയ്തിരുന്നത്. ഇരുവരുടെയും മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒരാളുടെ പോസ്റ്റ്മാർട്ടം നടത്തി. സംസ്കാരം ഇന്ന് കൊങ്ങോർപ്പിള്ളി സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും.