കേരള സംസ്ഥാന വടംവലി ചാന്പ്യൻഷിപ്പ്
1437720
Sunday, July 21, 2024 4:26 AM IST
ആലുവ: കേരള സ്റ്റേറ്റ് ടഗ് ഓഫ് വാർ അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പിന് തുടക്കമായി. അൽ അമീൻ കോളജ് മൈതാനിയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പ് അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു.
കേരള സ്റ്റേറ്റ് ടഗ് ഓഫ് വാർ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷാൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു. 11 വിഭാഗങ്ങളിലായി ആയിരത്തിലധികം മത്സരാർഥികളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.14 ജില്ലകളിൽ നിന്നുമുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്.