സൗജന്യ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം
1437697
Sunday, July 21, 2024 4:08 AM IST
കോതമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഊന്നുകൽ യൂണിറ്റും എന്റെ നാട് ജനകീയ കൂട്ടായ്മ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറും സംയുക്തമായി നടത്തിയ സൗജന്യ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു.
വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ബോസ് വർഗീസ് അധ്യക്ഷത വഹിച്ചു. പി.എം. സൈനുദ്ദീൻ, എ.എം. മൈതീൻ, പി.എ. പാദുഷ, ജോഷി കുര്യാക്കോസ്, വർഗീസ് കൊന്നനാൽ, മിനി രാജീവ്, റോസിലി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.
വരും ദിവസങ്ങളിൽ എന്റെ നാട് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ വാഹനം വഴി വിവിധ പ്രദേശങ്ങളിൽ പ്രതിരോധ മരുന്ന് വിതരണം ചെയ്യും.
മരുന്ന് വിതരണത്തിൽ പങ്കാളികളാകുവാൻ താല്പര്യമുള്ള സംഘടനകൾക്കും വ്യക്തികൾക്കും ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ് : 759404555.