തദ്ദേശ ഉപതെരഞ്ഞെടുപ്പ്: മഷി ഇടതു നടുവിരലില്‍ പുരട്ടും
1437694
Sunday, July 21, 2024 3:49 AM IST
കൊച്ചി: വരാനിരിക്കുന്ന തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവരുടെ ഇടതു കൈയിലെ നടുവിരലില്‍ മഷി പുരട്ടും.
കഴിഞ്ഞ ഏപ്രിലില്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തവരുടെ ഇടതു കൈയ്യിലെ ചൂണ്ട് വിരലില്‍ പുരട്ടിയ മഷി അടയാളം പൂര്‍ണമായും മാഞ്ഞുപോകാത്ത സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഈ നിർദേശം 30ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് വേണ്ടി മാത്രമുള്ളതായിരിക്കും.
ജില്ലയിലെ വാഴക്കുളം, ചൂര്‍ണിക്കര, ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തുകളിലെ മൂന്ന് വാര്‍ഡുകളില്‍ ആണ് ഉപതെരഞ്ഞെടുപ്പ്.