വായനാ മാസാചരണ സമാപനം
1437499
Saturday, July 20, 2024 4:12 AM IST
മൂവാറ്റുപുഴ: നിർമല കോളജ് (ഓട്ടോണോമസ്) ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വായനാ മാസാചരണ സമാപനം സംഘടിപ്പിച്ചു. മൂവാറ്റുപുഴ ഗവ. മോഡൽ ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് വായനയുമായി ബന്ധപ്പെട്ട മത്സരങ്ങൾ നടത്തിയായിരുന്നു സമാപനം. ഗവ. മോഡൽ ഹൈസ്കൂൾ പ്രിൻസിപ്പൽ ഷമീന ബീഗം ഉദ്ഘാടനം ചെയ്തു.
വിവിധ ക്ലാസുകളിൽ നിന്നായി നിരവധി വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു. വിദ്യാർഥികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുക, ഹിന്ദി ഭാഷയോടുള്ള അഭിരുചി വളർത്തുക എന്നിവയായിരുന്നു ലക്ഷ്യം.
വിജയികൾക്ക് നിർമല കോളജ് ഹിന്ദി വിഭാഗം സമ്മാനങ്ങൾ നൽകി. പ്രോഗ്രാം കോ-ഓർഡിനേറ്ററും ഹിന്ദി വിഭാഗം അധ്യാപകരുമായ ഡോ. അഞ്ജലി ജോസഫ്, ഡോ. ജി. സുജിത എന്നിവർ പ്രസംഗിച്ചു.
വിദ്യാർഥി പ്രതിനിധികളായ സിസ്റ്റർ ഗ്ലോറി ഗർവാസിസ്, എബിന ഷിജു, എസ്. സന്ധ്യ, ജൗഹർ നൗഷാദ് എന്നിവർ പങ്കെടുത്തു.