ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്
1437203
Friday, July 19, 2024 3:54 AM IST
അങ്കമാലി: ദേശീയപാതയില്‍ അങ്കമാലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപം സ്വകാര്യബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.
ദേശീയപാതയില്‍ നിന്നും സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുകയായിരുന്ന ബസിലാണ് ഓട്ടോറിക്ഷ ഇടിച്ചത്. പരിക്കേറ്റ ഓട്ടോ ഡ്രൈവറെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഓട്ടോറിക്ഷയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.