ഒക്കലിലും കൂവപ്പടിയിലും പുതിയ പ്രസിഡന്റുമാർ
1437201
Friday, July 19, 2024 3:54 AM IST
പെരുമ്പാവൂർ : ഒക്കലിലും കൂവപ്പടിയിലും പുതിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ സ്ഥാനമേറ്റു. ഒക്കലിൽ പുതിയ പ്രസിഡന്റായി യുഡിഎഫിലെ ടി.എൻ. മിഥുൻ സ്ഥാനമേറ്റു.
പാർട്ടി തീരുമാനപ്രകാരം ഇനിയുള്ള ഒന്നരവർഷക്കാലത്തേക്കാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മിഥുൻ തെരഞ്ഞെടുക്കപ്പെട്ടത്. വരണാധികാരി പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഉഷസ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കൂവപ്പടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ മായാ കൃഷ്ണകുമാറിനെ തെരഞ്ഞെടുത്തു. മുൻധാരണ പ്രകാരം ഇനിയുള്ള ഒന്നര വർഷം ഇവർക്ക് പ്രസിഡന്റ് പദവി ലഭ്യമാകും.