സ്പെഷലിസ്റ്റ്സ് ആശുപത്രിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്
1437193
Friday, July 19, 2024 3:40 AM IST
കൊച്ചി: എറണാകുളം സ്പെഷലിസ്റ്റ്സ് ആശുപത്രിയില്‍ എംബിആര്‍ മെഡിക്കല്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് 22ന് ആരംഭിക്കും. ഗര്‍ഭാശയമുഴകള്‍ / ഫൈബ്രോയിഡുകള്‍, ആര്‍ത്തവ കാലത്തെ രക്തസ്രാവം, അമിത വേദന, പോളിസിസ്റ്റിക്ക്ഓവറി,അണ്ഡാശയ സിസ്റ്റുകള്‍ , മാസമുറ വൈകല്യങ്ങള്‍, എന്‍ഡോമെട്രിയോസിസ്, ഗര്‍ഭാശയം പുറത്തോട്ടുതള്ളിവരിക തുടങ്ങിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം.
ഗൈനോക്കോളജിസ്റ്റും വിദഗ്ധ കീഹോള്‍ സര്‍ജനുമായ ഡോ.ജോര്‍ജ് പോള്‍ 22 മുതല്‍ ഓഗസ്റ്റ് 14 വരെ എല്ലാ തിങ്കളാഴ്ചകളിലും ബുധനാഴ്ചകളിലും രണ്ടു മുതല്‍ നാലു വരെ രോഗികളെ പരിശോധിക്കും.
രജിസ്ട്രേഷനും കണ്സള്ട്ടേഷനുംപൂര്ണമായും സൗജന്യമാണ്. ലാബ് ടെസ്റ്റുകള്‍, എക്സ് റേ, അള്‍ട്രാ സൗണ്ട് സ്കാന്‍ എന്നിവയ്ക്ക് 30 ശതമാനം ഇളവും,ശസ്ത്രക്രിയ ആവശ്യമെങ്കില്‍ 40 ശതമാനം ഇളവും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0484 2887800