ഹൗസ് ചലഞ്ച്: 204-ാമത് വീടിന്റെ താക്കോല്‍ കൈമാറി
1437017
Thursday, July 18, 2024 6:45 AM IST
കൊച്ചി : സിസ്റ്റര്‍ ലിസി ചക്കാലക്കലിന്റെ നേതൃത്വത്തില്‍ സുമനസുകളുടെ സഹായത്തോടെ നടപ്പാക്കുന്ന ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ പൂര്‍ത്തിയാക്കിയ 204-ാമത്തെ വീടിന്റെ താക്കോല്‍ കൈമാറി.
വിമണ്‍ ഇന്‍ ഐഎംഎ കൊച്ചിന് സംഘടിപ്പിച്ച ചടങ്ങില്‍ ഡോ. ഗ്രേസി തോമസ്, തോട്ടുങ്ങല്‍ എലിസബത്ത് സോളമനും കുടുംബത്തിനും വേണ്ടി പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ കൈമാറി. ഡോ. മാരി സൈമണ്‍, ഡോ. ആര്യ ശിവപ്രസാദ്, ഡോ. വി.പി. ലീന, ഡോ. മുംതാസ് ഖാലിദ്, ലില്ലി പോള്‍ എന്നിവര്‍ പ്രസംഗിച്ചു. കൊച്ചി ഐഎംഎയുടെ കീഴിലുള്ള വിമണ്‍ ഇന്‍ ഐഎംഎ കൊച്ചിന് മെമ്പറായ ഡോ. ഗ്രേസി തോമസും കുടുംബവുമാണ് വീട് നിര്‍മാണ വസ്തുക്കള്‍ നല്കി സഹായിച്ചത്.