‘ശുചിമുറികൾ തുറന്നു നൽകണം’
1435939
Sunday, July 14, 2024 4:53 AM IST
മൂവാറ്റുപുഴ: കെഎസ്ആർടി ബസ്സ്റ്റാൻഡിലെ ശുചിമുറികൾ യാത്രക്കാർക്ക് തുറന്നുനൽകണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് മണ്ഡലം കമ്മിറ്റി മന്ത്രിക്ക് പരാതി നൽകി. ആയിരക്കണക്കിന് യാത്രക്കാർ ദിവസേനയെത്തുന്ന മൂവാറ്റുപുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ ഒരു ശുചിമുറി പോലും യാത്രക്കാർക്കായി ഇതുവരെ തുറന്നു കൊടുത്തിട്ടില്ല.
പണി പൂർത്തീകരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞ ശുചിമുറികൾ ഉൾപ്പടെ പൂട്ടിയിടുന്ന നടപടി പ്രതിഷേധാർഹമാണ്. അടിയന്തരമായി ശുചിമുറികൾ തുറന്നുകൊടുത്ത് യാത്രക്കാരുടെ ദുരിതം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് എൽ.എ. അജിത്, സെക്രട്ടറി കെ.ബി. നിസാർ എന്നിവരാണ് പരാതി നൽകിയത്.