സംസ്ഥാന സബ് ജൂണിയർ ചെസ് ആരംഭിച്ചു
1435929
Sunday, July 14, 2024 4:43 AM IST
കളമശേരി: പ്രഫ. പി.എം. സെബാസ്റ്റ്യൻ മെമ്മോറിയൽ ട്രോഫിക്കുവേണ്ടിയുള്ള സംസ്ഥാന സബ്ജൂണിയർ ചെസ് മത്സരം ആസാപ്പ് സ്ക്കിൽ പാർക്കിൽ ആരംഭിച്ചു.
ചെസ് അസോസിയേഷൻ കേരളയുടെയും എറണാകുളം ചെസ് അസോസിയേഷന്റെയും അംഗീകാരത്തോടുകൂടി ചതുരംഗ സ്കൂൾ ഓഫ് ചെസാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ ഡയനാ സെബാസ്റ്റ്യൻ മത്സരം ഉദ്ഘാടനം ചെയ്തു. ഇന്റർനാഷണൽ വുമൺ മാസ്റ്റർ പദവി കരസ്ഥമാക്കിയ ഡോ. നിമ്മി എ. ജോർജിനെ ചടങ്ങിൽ ആദരിച്ചു.
എറണാകുളം ചെസ് അസോസിയേഷൻ പ്രസിഡന്റ് പി.എസ്. അമീറിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ പ്രഫ. ജോർജ് ജോൺ, എം. കണ്ണൻ, വി.എം. രാജീവ്, ഗ്രാൻഡ് വെൽ മാനേജർ അനുപ് കുമാർ, എസ്.എൽ. വിഷ്ണു , പി.വി കുഞ്ഞുമോൻ , സ്റ്റെഫിൻ ജോയ് എന്നിവർ സംസാരിച്ചു. മസരത്തിൽ വിവിധ ജില്ലകളിൽ നിന്നായി 140- ൽപരം വിദ്യാർഥികൾ പങ്കെടുക്കുന്നുണ്ട്.