ഹോസ്റ്റലിൽ നിന്ന് മൊബൈല്‍ മോഷ്ടിച്ച യുവതി അറസ്റ്റില്‍
1435920
Sunday, July 14, 2024 4:31 AM IST
കൊച്ചി: ലേഡീസ് ഹോസ്റ്റലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച യുവതി അറസ്റ്റില്‍. സിക്കിം സ്വദേശിനി ബെന ഥാപ്പ(34)യെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് എസ്ഐ ഷാഹിനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 12 ന് രാവിലെ 7.15 ന് കോണ്‍വെന്റ് റോഡിലുള്ള ലേഡീസ് ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി ഒന്നാം നിലയിലെ ഹാളില്‍ ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുകയായിരുന്നു. ഫോണ്‍ നഷ്ടപ്പെട്ടതായി കാണിച്ച് താമസക്കാരിയായ യുവതി പരാതിപ്പെട്ടതിനെതുടര്‍ന്നാണ് അറസ്റ്റ്.