കൊക്കെയ്നും എംഡിഎംഎയുമായി യുവാക്കള്‍ അറസ്റ്റില്‍
1435918
Sunday, July 14, 2024 4:31 AM IST
കൊച്ചി: വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന കൊക്കെയ്നും എംഡിഎംഎയുമായി യുവാക്കള്‍ അറസ്റ്റില്‍. തൊടുപുഴ ഇടവെട്ടി സ്വദേശി ആഷിഖ് അന്‍സാരി(22), നോര്‍ത്ത് പറവൂര്‍ സ്വദശി വി.എസ്. സൂരജ്(21) എന്നിവരെ കൊച്ചി സിറ്റി ഡാന്‍സാഫും ഇന്‍ഫോപാര്‍ക്ക് പോലീസും ചേര്‍ന്നാണ് പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാക്കനാട് ഗ്രീന്‍ ഡാര്ഡന് റോഡിലുളള ഹോം സ്റ്റേയില്‍ നിന്നാണ് പ്രതികളെ പിടിച്ചത്. വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 2.92 ഗ്രാം കൊക്കയ്ന്‍, 0.37 ഗ്രാം എംഡിഎംഎ എന്നിവ കണ്ടെടുത്തു.
പ്രതികള്‍ക്ക് മയക്കുമരുന്ന് എവിടെനിന്നു കിട്ടി എന്നതടക്കമുള്ള കാര്യങ്ങളില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.