സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് പ്രവർത്തന പദ്ധതികളുണ്ടാക്കും: അൽക്ക ലാംബ
1435634
Saturday, July 13, 2024 3:28 AM IST
ആലുവ: എല്ലാ വിഭാഗം സ്ത്രീകളുടെയും ശാക്തീകരണം ലക്ഷ്യമിട്ട് മഹിളാ കോൺഗ്രസ് പ്രവർത്തന പദ്ധതികൾ ആവിഷ്കരിക്കുമെന്ന് മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷ അൽക്ക ലാംബ.
കേരള പ്രദേശ് മഹിളാ കോൺഗ്രസ് സംസ്ഥാന ക്യാമ്പ് എക്സിക്യൂട്ടീവ് ‘മഹിളാ സാഹസ്’ ആലുവ ശാന്തിഗിരി ആശ്രമത്തിലെ ഉമ്മൻചാണ്ടി നഗറിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
സംസ്ഥാനത്തെ അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉപയോഗപ്പെടുത്താൻ സംഘടനയ്ക്ക് സാധിക്കണമെന്നും സ്ത്രീകളുടെ സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെടുന്ന കാലഘട്ടമാണിതെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി പറഞ്ഞു.
എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി, ജെബി മേത്തർ എംപി, കൊടിക്കുന്നിൽ സുരേഷ് എംപി, എംഎൽഎമാരായ കെ. ബാബു, ടി. സിദ്ദിഖ്, അൻവർ സാദത്ത് തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികൾ ജില്ലാ പ്രസിഡന്റുമാർ, അഡ്വൈസറി കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുക്കുന്ന ക്യാമ്പ് ഞായറാഴ്ച സമാപിക്കും.