സ്കൂ​ൾ ബ​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ ന​ഴ്‌​സ് മ​രി​ച്ചു
Saturday, June 15, 2024 10:21 PM IST
കാ​ല​ടി: മ​ഞ്ഞ​പ്ര​യി​ൽ സ്കൂ​ൾ ബ​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ന​ഴ്‌​സ് മ​രി​ച്ചു. അ​ങ്ക​മാ​ലി ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ആ​ശു​പ​ത്രി​യി​ലെ സ്റ്റാ​ഫ് ന​ഴ്‌​സ് അ​യ്യ​മ്പു​ഴ ക​ടു​കു​ള​ങ്ങ​ര പു​ന്ന​യ്ക്ക​ല്‍ കി​ലു​ക്ക​ന്‍ അ​രു​ണി​ന്‍റെ ഭാ​ര്യ ലി​ജി (34) ആ​ണു മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ഏ​ഴി​ന് രാ​വി​ലെ 7.30ഓ​ടെ മ​ഞ്ഞ​പ്ര സെ​ന്‍റ് പാ​ട്രി​ക്സ് സ്‌​കൂ​ളി​ന് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. നൈ​റ്റ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​ക​വെ ലി​ജി സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​റും എ​തി​രെ വ​ന്ന സ്‌​കൂ​ള്‍ ബ​സും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​ക്കെ ഇ​ന്ന​ലെ​യാ​ണ് മ​രി​ച്ച​ത്. സം​സ്‌​കാ​രം ഇ​ന്ന് 4.30നു ​അ​മ​ലാ​പു​രം സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി​യി​ല്‍. മ​ക​ള്‍: ആ​ന്‍​ഡ്രി​യ (ര​ണ്ടാം ക്ലാ​സ്, മ​രി​യ ഭ​വ​ന്‍ സ്‌​കൂ​ൾ അ​മ​ലാ​പു​രം). നീ​ലീ​ശ്വ​രം കു​ള​പ്പു​ര​ക്കു​ടി വീ​ട്ടി​ല്‍ ജോ​ര്‍​ജി​ന്‍റെ​യും ലി​ല്ലി​യു​ടെ​യും മൂ​ത്ത മ​ക​ളാ​ണ് ലി​ജി.