മ​രം മു​റി​ച്ച് നീ​ക്കു​ന്ന​തി​നി​ടെ ല​ക്ഷ്യം തെ​റ്റി വീ​ണ് ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം ത​ക​ർ​ന്നു
Saturday, June 15, 2024 4:58 AM IST
കോ​ത​മം​ഗ​ലം: നെ​ല്ലി​മ​റ്റ​ത്ത് ദേ​ശീ​യ​പാ​ത​യോ​ര​ത്തെ മ​രം മു​റി​ച്ച് നീ​ക്കു​ന്ന​തി​നി​ടെ ല​ക്ഷ്യം തെ​റ്റി​പ്പ​തി​ച്ച് ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം ത​ക​ർ​ന്നു.

നെ​ല്ലി​മ​റ്റം സ്കൂ​ൾ​പ​ടി​യി​ൽ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് നി​ന്ന മ​രം മു​റി​ച്ചു നീ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​നു മു​ക​ളി​ലേ​ക്ക് ഭീ​മ​ൻ മ​രം പ​തി​ച്ച​ത്. ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​മാ​ണ് ത​ക​ർ​ന്ന​ത്.