മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു
1425788
Wednesday, May 29, 2024 4:48 AM IST
കൂത്താട്ടുകുളം: ഇന്നലെ രാവിലെയുണ്ടായ കനത്ത മഴയിൽ വെളിയന്നൂർ ആശുപത്രി ജംഗ്ഷൻ, ഇടയാർ പള്ളിപ്പടി എന്നിവിടങ്ങളിൽ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. കൂത്താട്ടുകുളം അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
ഉച്ചയോടെ ഇലഞ്ഞി വില്ലേജ് ഓഫീസിലും പരിസരത്തെ വീടുകളിലും വെള്ളം കയറി. സമീപത്തുണ്ടായിരുന്ന കാനയിൽ മണ്ണും മാലിന്യങ്ങളും നിറഞ്ഞതാണ് വെള്ളം കയറാൻ കാരണം. പഞ്ചായത്ത് അധികൃതരും കൂത്താട്ടുകുളം അഗ്നിരക്ഷാ സേനയും ചേർന്ന് ഓടയിലെ മണ്ണ് നീക്കം ചെയ്തു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജെ. രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ രാജേഷ് കുമാർ, അനീഷ്, അനൂപ് കൃഷ്ണ, അജയ് സിംഗ്, റിയോ പോൾ, സജിമോൻ സൈമണ്‍, ശ്രീനി, സുധാകരൻ എന്നിവരാണ് രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായത്.