പെ​രി​യാ​റി​ൽ വീ​ണ്ടും രാസമാ​ലി​ന്യം
Tuesday, May 28, 2024 7:42 AM IST
ഏ​ലൂ​ർ: കളമശേരിയിലെ മത്സ്യക്കുരുതിക്ക് പിന്നാ ലെ ഏ​ലൂ​രി​ലെ പെ​രി​യാ​റിന്‍റെ കൈ​വ​ഴി​യാ​യ ഇ​ട​മു​ള പു​ഴ​യി​ൽ രാസമാ​ലി​ന്യം ഒ​ഴു​കു​ന്നു.​ കൊ​ച്ചി​ൻ റി​ഫൈ​ന​റി, ടിസിസി, ​ഇ​ഡാ​ൽ​കോ, ഫാ​ക്ട് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലെ ശു​ദ്ധ​ജ​ല പ​മ്പ് ഹൗ​സു​ക​ൾ സ്ഥി​തി ചെ​യ്യുന്നത് ഈ പുഴയിലാണ്.

മത്സ്യങ്ങൾ ചത്തു പൊങ്ങുന്നുണ്ട്. ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ​യി​ലെ ഡന്പിം​ഗ് യാ​ഡി​ൽ നി​ന്ന് തു​മ്പു​ങ്ക​ൾ തോ​ടു വ​ഴി പെ​രി​യാ​റ്റിലെ ത്തുന്ന മാ​ലി​ന്യം ത​ട​യാ​ൻ മലിനീക രണ നിയന്ത്രണ ബോർഡി ന് (പി​സി​ബി​) ക​ഴി​ഞ്ഞി​ട്ടില്ലെന്ന് പ്രദേശ വാസികൾ ആരോപിച്ചു.