റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ വെ​ള്ള​ക്കെ​ട്ട്: ശു​ചീ​ക​ര​ണം തു​ട​ങ്ങി
Monday, May 27, 2024 6:55 AM IST
തൃ​പ്പൂ​ണി​ത്തു​റ: വേ​ന​ൽ മ​ഴ​യെ​തു​ട​ർ​ന്ന് തൃ​പ്പൂ​ണി​ത്തു​റ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭ​യും റെ​യി​ൽ​വേ​യും മെ​ട്രോ​റെ​യി​ൽ കോ​ർ​പ്പ​റേ​ഷ​നും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ശു​ചീ​ക​ര​ണം തു​ട​ങ്ങി.

തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ എ​ല്ലാ തോ​ടു​ക​ളും നീ​ർ​ച്ചാ​ലു​ക​ളും അ​ടി​യ​ന്ത​ര​മാ​യി മാ​ലി​ന്യം നീ​ക്കം ചെ​യ്ത് വെ​ള്ള​മൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കു​ന്ന​ത് മൂ​ന്ന് ദി​വ​സം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കും.

റെ​യി​ൽ​വേ ലൈ​നി​ന് കു​റു​കെ പു​തി​യ ക​ലു​ങ്കു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സം​യു​ക്ത യോ​ഗ​ത്തി​ലെ​ടു​ത്ത തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ച​ത്. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ര​മാ സ​ന്തോ​ഷ്, വൈ​സ് ചെ​യ​ർ​മാ​ൻ കെ.​കെ. പ്ര​ദീ​പ് കു​മാ​ർ, കൗ​ൺ​സി​ല​ർ​മാ​രാ​യ സി.​എ. ബെ​ന്നി, രാ​ജി അ​നി​ൽ, ദീ​പ്തി സു​മേ​ഷ്, ജോ​മോ​ൻ ആ​ന്‍റ​ണി, ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഇ​ന്ദു, അ​ജീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.