വോളി പരിശീലന ക്യാന്പ് സമാപിച്ചു
1424948
Sunday, May 26, 2024 3:57 AM IST
വാഴക്കുളം: സെന്റ് ജോർജ് വോളിബോൾ ക്ലബ് കുട്ടികൾക്കായി സംഘടിപ്പിച്ച വോളിബോൾ പരിശീലന ക്യാന്പ് സമാപിച്ചു. വാഴക്കുളം എസ്ഐ അനിൽകുമാർ ടി. മേപ്പിള്ളി സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് തോമസ് വർഗീസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. കേരള ബാസ്കറ്റ് ബോൾ ടീം അംഗമായി മികച്ച പ്രകടനം നടത്തിയ നൈജൽ ജേക്കബിന് ക്ലബ്ബിന്റെ ഉപഹാരം സിഐ അനിൽകുമാർ സമ്മാനിച്ചു.
ക്യാന്പിനോടനുബന്ധിച്ച് വാഴക്കുളം പൈനാപ്പിൾ മാർക്കറ്റ്, സെന്റ് ജോർജ് ആശുപത്രി, വോളിബോൾ ക്ലബ് എന്നിവിടങ്ങളിലേക്കുള്ള വഴി ക്യാന്പിലെ കുട്ടികളും ക്ലബ്ബംഗങ്ങളും ചേർന്ന് കാട് വെട്ടി തെളിച്ചും മാലിന്യങ്ങൾ കോരി മാറ്റിയും ശുചിയാക്കിയിരുന്നു.
സ്പോർട്സ് കൗണ്‍സിൽ പരിശീലകനായ ജേക്കബ് ജോസഫിന്റെ നേതൃത്വത്തിൽ ഡോണി ജോർജ്, വിമൽ, ഷിൽജു എന്നിവർ ഉൾപ്പെടെയുള്ള കായികാധ്യാപകരാണ് സൗജന്യമായി ക്യാന്പ് നടത്തിയത്.
ക്യാന്പിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സ്പോർട്സ് കൗണ്‍സിലിന്റെ സർട്ടിഫിക്കറ്റ്, ജേഴ്സി, മെമന്റോ എന്നിവയും യോഗത്തിൽ വിതരണം ചെയ്തു. 60ഓളം കുട്ടികളാണ് ക്യാന്പിൽ ഉണ്ടായിരുന്നത്. പഞ്ചായത്തംഗം പി.എസ്. സുധാകരൻ,
ക്ലബ് ജനറൽ സെക്രട്ടറി ജേക്കബ് ജോസഫ്, വൈസ് പ്രസിഡന്റ് ജോജോ വർഗീസ്, ട്രഷറർ ഡോണി ജോർജ്, ജോയിന്റ് സെക്രട്ടറി പി.എൻ. ജയകുമാർ, പോൾ ജോസഫ്, ഷിബി പോൾ, ജോസ് ഓലിക്കൽ, ജോജി മാത്യു, ഷാജി ജോസഫ്, ജോസ് നെല്ലിക്കുന്നേൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.