ആർഎംപി തോടിന്റെ മുഖവാരം നികന്നു; പുതുവൈപ്പിൽ വെള്ളക്കെട്ട്
1424936
Sunday, May 26, 2024 3:50 AM IST
വൈപ്പിൻ: കൊച്ചി അഴിമുഖത്ത് അവസാനിക്കുന്ന എളങ്കുന്നപ്പുഴ ആർഎംപി തോടിന്റെ എക്കലടിഞ്ഞ് നികന്ന മുഖവാരം നേരിൽകണ്ട് വിലയിരുത്താൻ ജില്ലാ കളക്ടർ നാളെ സ്ഥലം സന്ദർശിക്കും. എളങ്കുന്നപ്പുഴ, പുതുവൈപ്പ് പടിഞ്ഞാറൻ മേഖലകളിൽനിന്നും മഴവെള്ളം ഒഴുകിപ്പോകാതെ കടുത്ത വെള്ളപ്പൊക്കത്തിനു കാരണമായ സാഹചര്യം ചൂണ്ടിക്കാട്ടി പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ് നൽകിയ നിവേദനം പരിഗണിച്ചാണ് കളക്ടർ സ്ഥലം സന്ദർശിക്കുന്നത്.
ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും കൊച്ചിൻ പോർട്ട് ചെയർമാനും പഞ്ചായത്ത് കത്ത് നൽകിയിട്ടുണ്ട്. സ്ഥിരംസമിതി അധ്യക്ഷരായ വോൾഗ തെരേസ, ലീഗിഷ് സേവ്യർ, മെബർ സ്വാതിഷ് സത്യൻ തുടങ്ങിയർ അടങ്ങിയ സംഘമാണ് കളക്ടറെ കണ്ടത്.